പൗരത്വ പ്രക്ഷോഭം ഇത്ര ശക്തമാകുമെന്നു പ്രതീക്ഷിച്ചില്ല; കേന്ദ്രമന്ത്രി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ എന്ത് വിലകൊടുത്തും അവസാനിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതേ സമയം പശ്ചിമബംഗാള്‍ ബി.ജെ.പിയിലുണ്ടായ എതിരഭിപ്രായവും സഖ്യക്ഷിയായ അകാലിദള്‍, എല്‍.ജെ.പി തുടങ്ങിയവരടക്കമുള്ളവരുടെ പ്രതിഷേധം എന്‍.ഡി.എയെ വിളറി പിടിപ്പിച്ചിരിക്കുകയാണ്.

അത്തരം സാഹചര്യത്തില്‍ എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യവും സര്‍ക്കാറിനെ കുഴക്കുന്നുണ്ട്. എന്നാല്‍ പൗരത്വവിഷയത്തില്‍ ‘ഇത്രയും വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍. സാധിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തല്‍. ബി.ജെ.പിയിലെ മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇത്തരം പ്രതിഷേധം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നുവെന്നും മത്സ്യകൃഷി വകുപ്പു സഹമന്ത്രി സഞ്ജീവ് ബലിയന്‍ പറഞ്ഞു.

മുസാഫര്‍നഗറില്‍ നിന്നുള്ള എം.പിയാണ് സഞ്ജീവ് ബലിയന്‍. അതേ സമയം പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്ന് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു. നിയമം പാസാക്കിയതിന് ശേഷം രാജ്യവ്യാപകമായ പ്രക്ഷോഭത്തില്‍ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്.

കനത്ത നഷ്ടവുമുണ്ടായി. അക്രമങ്ങളും പ്രതിഷേധങ്ങളും തുടരുകയാണ്. ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രക്ഷോഭങ്ങളില്‍ ഇന്ത്യയില്‍ ഇതുവരെ 25പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആണ്. രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് എന്ന സൂചനയാണ് റോയിട്ടേര്‍സ് നല്‍കുന്നത്.

ഇപ്പോള്‍ രാജ്യവ്യാപകമായ പ്രക്ഷോഭം. തണുപ്പിക്കാന്‍ സഖ്യകക്ഷികളെയും പ്രതിപക്ഷത്തെയും സമീപിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആലോചിക്കുന്നു എന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.