രാഷ്ട്രപതി രാംനാഥ് കോവിന്ദ് കന്യാകുമാരിയില്‍

കന്യാകുമാരി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കന്യാകുമാരിയിലെത്തി. വിവേകാനന്ദപ്പാറ സ്മൃതി മണ്ഡപം സുവര്‍ണ ജൂബിലി ആഘോഷത്തിനാണ് രാംനാഥ് കോവിന്ദ് കന്യാകുമാരിയിലെത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ ഇറങ്ങിയ രാഷ്ട്രപതി ഹെലികോപ്റ്റിലാണ് കന്യാകുമാരിയിലേക്ക് പോയത്. വിമാനത്താവളത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ ശ്രീകുമാര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.