വീണ്ടും ഭീഷണി; സിനിമാക്കാരായാലും നികുതി അടച്ചില്ലെങ്കില്‍ നടപടിയെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ച സിനിമാക്കാര്‍ക്കെതിരേ വീണ്ടും ബി.ജെ.പി നേതാക്കളുടെ ഭീഷണി. സിനിമാക്കാരല്ല ആരായാലും നികുതി അടച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് സംസ്ഥാന ജന. സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.

സിനിമാക്കാര്‍ പ്രതിഷേധിച്ചത് പോലെ അവര്‍ക്കെതിരേ പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് സ്വഭാവികമാണെന്നും അതിനെ ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ നേരത്തേ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.

ഇന്‍കം ടാക്സ് അധികൃതരും എന്‍ഫോഴ്സ്മെന്റും വീട്ടില്‍ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാല്‍ ധര്‍ണ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.