യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം; എം.കെ മുനീര്‍ അറസ്റ്റില്‍

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എം കെ മുനീര്‍, പി കെ ഫിറോസ് ഉള്‍പ്പടെയുള്ള 10 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫിസിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ഇടപെട്ടത്.

പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചത്തോടെയാണ് കൂടുതല്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ ചെയ്ത് നീക്കിയത്.