ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക്

റാഞ്ചി: ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം എങ്ങും ആഞ്ഞടിക്കുന്നതിനിടെയുള്ള തെരഞ്ഞെടുപ്പു ഫലത്തിലേക്ക് ഉറ്റു നോക്കുകയാണ് രാജ്യം. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജെ.എം.എം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം 42 സീറ്റുകളില്‍ മുന്നിലാണ്. ഭരണപക്ഷമായ ബി.ജെ.പി 28 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്.

41 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന ബാര്‍ഹെതില്‍ മുക്തി മോര്‍ച്ച നേതാവ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുന്നിലാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയാകും.

മഹസഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ്.
ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയും ജെ.എം.എം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യവും തമ്മിലാണ്. ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ ജെ.എം.എം കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ചില പോളുകള്‍ തൂക്ക്
സര്‍ക്കാരുണ്ടാകുമെന്നും പ്രവചിക്കുന്നു.