ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പി.ആര്‍.ഒയെപ്പോലെ പെരുമാറരുതെന്ന് സുധീരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ കേന്ദ്രത്തിന്റെ പി.ആര്‍ഒയെപ്പോലെ പെരുമാറരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഗവര്‍ണര്‍ ബി.ജെ.പിയുടെ പി.ആര്‍.ഒയെ പോലെ പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് കേരളത്തില്‍ ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യത ഉടന്‍  ഇല്ലാതാവുമെന്ന് സുധീരന്‍ പറഞ്ഞു.

ഗവര്‍ണര്‍ സ്ഥാനം പോലെയുള്ള ഉന്നതപദവിക്ക് യോജിക്കുന്ന നിലപാടല്ല ഇത്. പൗരത്വ നിയമത്തെ ന്യായീകരിക്കുന്ന നടപടികളില്‍ നിന്നും ഗവര്‍ണര്‍ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഭരണഘടനാപരമായി സമുന്നത പദവിയില്‍ ഇരിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ബി.ജെ.പി യുടെ വക്താവായി അധഃപതിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി
പാര്‍ട്ടി ഉപനേതാവ് കെ.സി ജോസഫ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.