പ്രതിഷേധിച്ചാല്‍ നടപടി; മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് ഡീനിന്റെ താക്കീത്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതില്‍ നിന്ന് ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍ക്ക് വിലക്ക്. ക്യാമ്പസില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡീന്‍ താക്കീത് നല്‍കി. ഇ മെയിലൂടെയാണ് ഭീഷണി. പ്രതിഷേധങ്ങള്‍ ക്യാമ്പസിന്റെ പാരമ്പര്യത്തിന് എതിരാണെന്നാണ് ഡീന്‍ നല്‍കുന്ന വിശദീകരണം.

പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ടെന്നും ഡീന്‍ താക്കീത് നല്‍കി. ഡല്‍ഹി ജാമിയ സര്‍വ്വകലാശാലയ്ക്ക നേരെ പോലീസ് നടത്തിയ നരനായാട്ടാണ് രാജ്യമെങ്ങുമുള്ള ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടത്. രാജ്യമെങ്ങുമുള്ള ക്യാമ്പസ് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും.