പതിനാറ് മരണം; രാജ്യത്തെ സംഘര്‍ഷാവസ്ഥയിലാഴ്ത്തി പൗരത്വഭേദഗതി നിയമം

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. ഇതില്‍ സംഘര്‍ഷത്തിനിടെ മരിച്ചവരും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരും ഉള്‍പ്പെടുന്നു. അസം, ഉത്തര്‍പ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലായാണ് 16 മരണങ്ങളും.
ലഖ്നൗവില്‍ മൂവായിരത്തോളം ആളുകളെ അറസ്റ്റ് ചെയ്തു.

പ്രത്യേക സേനകളെയാണ് പ്രശ്ന ബാധിത മേഖലകളില്‍ വിന്യസിച്ചിരിക്കുന്നത്. മധ്യപ്രദേശിലെ 50 ജില്ലകളിലും ഗുജറാത്തിലും ഈ മാസം അവസാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 10 പേര്‍ പ്രതിഷേധത്തിനിടയില്‍ മരിച്ചു. ഇവര്‍ പോലീസ് വെടിവെപ്പിലാണ് കൊല്ലപ്പെട്ടത് എന്ന് നിഷ്‌പക്ഷ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ ആരും പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടില്ല എന്നാണ് ഉത്തര്‍പ്രദേശ് പോലീസ്
പറയുന്നത്. ഫിറോസാബാദില്‍ പോലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാണ്‍പൂരിലും സമാന സംഭവമുണ്ടായി. നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. കൂടുതല്‍ ഇടങ്ങളിലേക്ക് സംഘര്‍ഷം പടരുകയാണ്.