പൗരത്വ ഭേദഗതി നിയമം; ദേശീയ തലത്തില്‍ ഇടതിനൊപ്പം സമരം തുടരും, കെ.മുരളീധരന്‍

പാലക്കാട്: കേരളത്തില്‍ നിയമം നടപ്പാക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമുണ്ടെങ്കില്‍ അതനുവദിക്കില്ലെന്നും അതിനെതിരേ ഒന്നിച്ച് നില്‍ക്കുമെന്നും കോണ്‍ഗ്രസ് എം.പി കെ മുരളീധരന്‍. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

ദേശീയ തലത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് സമരം തുടരുമെന്നും മുരളീധരന്‍ വ്യക്തമാക്കി. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറാല്ല. യു.എ.പി.എ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതയില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.