ബിജെപിയുടേത് മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കം; മമതാ ബാനര്‍ജി

കൊല്‍കത്ത; പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് മമതാ ബാനര്‍ജി. കൊല്‍കത്തയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ബി.ജെ.പി വ്യാജ ദൃശ്യങ്ങള്‍
വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നെതന്നെും മമത പറഞ്ഞു.

ബി.ജെ.പി രാജ്യത്തിന് തീ കൊളുത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരെ എതിര്‍ക്കുന്നവരെയൊക്കെ ദേശദ്രോഹികള്‍ ആക്കാനുള്ള നീക്കംവില പോവില്ല. കൊല്‍കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷേഭം ശക്തമായി തുടരുമെന്നും മമത വ്യക്തമാക്കി.