ലഖ്നൗവില്‍ പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചു, പോലീസിന്റെ വെടിയേറ്റെന്ന് സംശയം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെ ഒരാള്‍ മരിച്ചു. പോലീസിന്റെ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് സംശയിക്കുന്നത്. ലക്‌നൗവിലെ സംഭവവികാസങ്ങള്‍ ദുഖകരം എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് പ്രതികരിച്ചു. യോഗി ആദിത്യനാഥുമായി സംസാരിച്ചെന്ന് ലക്‌നൗ എംപി കൂടിയായ രാജ്‌നാഥ് സിംഗ് പറഞ്ഞു.