പ്രക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം; ചെങ്കോട്ടയില്‍ നിരോധനാജ്ഞ

ഡല്‍ഹി: പൗരത്വനിയമത്തിനെതിരെ രാജ്യമെങ്ങും ആളിപ്പടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം. ചെങ്കോട്ടക്കു സമീപവും ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചെന്നൈയില്‍ മാര്‍ച്ചിന് അനുമതി നല്‍കിയില്ല. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെ കരുതല്‍ തടങ്കലിലാക്കി.

ഇവരെ മൊയിനാബാദ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡല്‍ഹി ജുമാമസ്ജിന് സമീപത്തു നിന്നും കുറച്ചാളുകളെ പൊലീസ് തടവിലാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഏഴ് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ദേശീയപതാകകളും പ്ലക്കാര്‍ഡുകളും ഗാന്ധിജിയുടെ ചിത്രങ്ങളുമേന്തി ചെങ്കോട്ടയിലേക്ക് ഒഴുകുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയര്‍പ്പിക്കാന്‍ നിരവധി ആളുകളും എത്തിയിട്ടുണ്ട്.