സൈറസ് മിസ്ത്രി വീണ്ടും ടാറ്റാ ഗ്രൂപ്പ് തലപ്പത്ത്; എന്‍.ചന്ദ്രശേഖറെ നിയമിച്ചത് നിയമവിരുദ്ധമെന്ന് ട്രിബ്യൂണല്‍

ഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നിയമിക്കാന്‍ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. പുതിയ ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നിയമിച്ച നടപടി നിയമവിരുദ്ധമാണെന്നും ട്രിബ്യൂണല്‍ വിധിച്ചു. ഉത്തരവിനെതിരെ ടാറ്റ ഗ്രൂപ്പ് അപ്പീല്‍ നല്‍കാന്‍ നാലാഴ്ച സമയം ആവശ്യപ്പെട്ടതിനാല്‍ നിയമനം അത്രയും സമയത്തേയ്ക്ക് നീട്ടിവെയ്ക്കാന്‍ അനുവദിച്ചിട്ടുണ്ട്.

2016 ഒക്ടോബറിലാണ് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിക്കുന്നത്. പിന്നാലെ ടാറ്റയുടെ ഓരോ സ്ഥാനത്തു നിന്നും നീക്കുകയും ഒടുവില്‍ മിസ്ത്രി തന്നെ രാജിവയ്ക്കുകയും ചെയ്തിരുന്നു.