സീലംപുര്‍ പ്രക്ഷോഭം; ആറുപേര്‍ അറസ്റ്റില്‍ മൂന്നാമത്തെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു

ഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ വടക്ക്കിഴക്കന്‍ ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു. സീലംപുരില്‍ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച സീലംപുരിലെ പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. ബ്രിജി പുരി ഏരിയയില്‍ പോലീസിനുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രതിഷേധ റാലികളില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ സ്‌കൂള്‍ ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു. സിലംപൂരില്‍ നിന്നും ജഫ്രബാദിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയിരുന്നു.