പാക്കിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണോ- പൗരത്വ നിയമത്തില്‍ മറു ചോദ്യമുന്നയിച്ച് മോദി

ഡല്‍ഹി: പൗരത്വ നിയമത്തില്‍ രാജ്യം മുഴുവന്‍ കത്തിയാളുമ്പോള്‍ നിലപാടില്‍ മാറ്റമില്ലാതെ പ്രധാനമന്ത്രി. ജാര്‍ഖണ്ഡിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ കോണ്‍ഗ്രസും ഇടതു കക്ഷികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാണോ കോണ്‍ഗ്രസ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ പൗരന്‍മാരെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.