പൗരത്വബില്‍ സിക്കിമില്‍ നടപ്പാക്കില്ല- മുഖ്യമന്ത്രി പ്രേം സിങ് തമാങ്

ഡല്‍ഹി: ഭേദഗതി ചെയ്ത പൗരത്വബില്‍ സിക്കിമില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ചിലയാളുകള്‍ പൗരത്വ ഭേദഗതി ബില്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് വാസ്തവമല്ല. പ്രതിപക്ഷത്തെ ചൂണ്ടിക്കാട്ടി തമാങ് പറഞ്ഞു. ഭേദഗതി നിയമം സിക്കിമില്‍ നടപ്പാക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ തങ്ങള്‍ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിനെതിരെ സിക്കിമിലും പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ആറു ലക്ഷമാണ് സിക്കിമിലെ ജനസംഖ്യ.