ജാമിയ മിലിയ സമരം; ഡല്‍ഹിയില്‍ പത്ത് പേര്‍ അറസ്റ്റിലായെന്ന് പോലീസ്

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധം നടക്കുന്ന ഡല്‍ഹി ജാമിയ നഗറില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാമിയ മില്ലിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു. ക്രിമിനല്‍ പശ്ചാതലമുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പറഞ്ഞ പോലീസ് പിടികൂടിയവരില്‍ വിദ്യാര്‍ത്ഥികളില്ലെന്നും  അറിയിച്ചു .പൗരത്വഭേദഗതിക്കെതിരെ രാജ്യമൊട്ടുക്കും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നത്.

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധങ്ങള്‍ ആക്രമണങ്ങളിലേക്ക് വഴിമാറുകയായിരുന്നു. പോലീസ് ആക്രമണങ്ങളില്‍ 200 അധികം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ പത്തോളം വാഹനങ്ങള്‍ക്ക് ആക്രമകാരികള്‍ തീയിട്ടിരുന്നു. എന്നാല്‍ ആക്രമണം അഴിച്ചുവിട്ടത് പുറത്തു നിന്നും എത്തിയവരാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമായി  ബന്ധമില്ലെന്നും സര്‍വ്വകലാശാല അധികൃതരും വിദ്യാര്‍ത്ഥികളും വ്യക്തമാക്കി.