പ്രക്ഷോഭം അണയ്ക്കാന്‍; ജാമിയ മിലിയ അടച്ചിട്ടു, പരീക്ഷകള്‍ മാറ്റിവച്ചു

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം വ്യാപകമായ ഡല്‍ഹി ജാമിയ മിലിയ
ഇസ്ലാമിക യൂണിവേഴ്സിറ്റി അടച്ചിട്ടു. ജനുവരി അഞ്ചു വരെയാണ് യൂണിവേഴ്സിറ്റി അടച്ചിട്ടത്. നടന്നുകൊണ്ടിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.ഡിസംബര്‍ 16 മുതല്‍ ജനുവരി അഞ്ചു വരെയാണ് അവധിയെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍വകലാശാലയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ഗേറ്റിനകത്ത് വച്ച് തന്നെ പൊലീസ് തടഞ്ഞതോടെ പ്രക്ഷോഭം അണപൊട്ടിയിരുന്നു. വെള്ളിയാഴ്ച ജാമിയ മിലിയ ഇസ്ലാമിയ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. പോലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയിലായി.