പൗരത്വ നിയമത്തിനെതിരെ മുംബൈയില്‍ ലോങ് മാര്‍ച്ചിനെത്തിയ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തു

മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയില്‍ ലോങ് മാര്‍ച്ച് നടത്താനെത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐ.എ.എസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കലാപത്തിന് ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. തന്നെ കസ്റ്റഡിയിലെടുത്തുവെന്ന് കാണിച്ച് അദ്ദേഹം തന്നെയാണ് ട്വിറ്ററില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുള്ള ഫോട്ടോയ്ക്ക് കുറിപ്പായി, ‘പുറത്തിറങ്ങൂ… നിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ തിരിച്ചുപിടിക്കൂ! അല്ലെങ്കില്‍ ഇതെന്നേക്കുമായി  ഇല്ലാതാവും’ എന്ന് അദ്ദേഹം പറഞ്ഞു
.