സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് ലഹരി പരിശോധന തുടങ്ങി

കൊച്ചി: സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന തുടങ്ങി. സംസ്ഥാനത്തെ ചില സിനിമകളുടെ ലൊക്കേഷനുകളില്‍ ഇന്നലെ പരിശോധന നടത്തിയതായി എക്സൈസ് വിഭാഗം അറിയിച്ചു. സിനിമാ ലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഉപയോഗമുണ്ടെന്ന്
സിനിമാ നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചിരുന്നു.

ഇതനുസരിച്ച് ലഭിച്ച നിര്‍ദ്ദേശപ്രകാരമാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള ചില ലൊക്കേഷനുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും എങ്കിലും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്സൈസ് സംഘം അറിയിച്ചു.