രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

എറണാകുളം: തൃപ്പൂണിത്തുറ നടക്കാവില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. രണ്ടര കിലോ കഞ്ചാവാണ് പിടികൂടിയത്. പത്തനംതിട്ട സ്വദേശി സുബാഷ്, ഉദയംപേരൂര്‍ സ്വദേശി വിനീത് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്.