പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് നടന്‍ രവിശര്‍മ്മ ബി.ജെ.പി വിട്ടു

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രശസ്ത അസമീസ് നടന്‍ രവി ശര്‍മ്മ ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു. തിങ്കളാഴ്ച്ച വാര്‍ത്താ സമ്മേളത്തിലാണ് രാജിക്കാര്യം അറിയിച്ചത്. പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള തന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ബില്ലിനെ ഞാന്‍ എതിര്‍ക്കുന്നു. എതിര്‍പ്പ് നാളെയും തുടരും. ഞാന്‍ അസമിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് -അദ്ദേഹം പറഞ്ഞു. എന്നെ ഇന്നത്തെ നിലയിലേക്കെത്തിച്ചത് അസമിലെ ജനതയാണ്. അസം ജനതയ്ക്കൊപ്പമുള്ള തന്റെ പ്രതിഷേധം തുടരുമെന്നും രവി ശര്‍മ പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആള്‍ അസം സ്റ്റുഡന്റ് യൂണിയന് പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.