38 പേരുമായി അന്റാര്‍ട്ടിക്കയിലേക്ക് പോയ ചിലി സൈനിക വിമാനം കാണാതായി

സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ താവളത്തിലേക്ക് പോയ ചരക്കുവിമാനമാണ് കാണാതായത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.55 ന് രാജ്യത്തിന്റെ തെക്കന്‍ നഗരമായ പുന്ത അരീനാസില്‍ നിന്നാണ് ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്നത്. ആറു മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടമായി. വിമാനത്തില്‍ 17 ജീവനക്കാരും 21 യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.