റഷ്യയ്ക്ക് കായിക വിലക്ക്; ടോക്കിയോ ഒളിംപിക്സ് നഷ്ടമാകും

മോസ്‌കോ: റഷ്യയ്ക്ക് നാലു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി വാഡ( വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സി). കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം നടത്തിയെന്ന് കാണിച്ചാണ് വിലക്ക്. ഇതോടെ അടുത്ത വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്സിലും 2022 ലെ ബെയ്ജിങ് ശീതകാല ഒളിംപിക്സിലും റഷ്യയ്ക്ക് പങ്കെടുക്കാനാകില്ല.