പൗരത്വ ബില്ലിനെ മതേതര കക്ഷികള്‍ ഒന്നിച്ചു നിന്ന് എതിര്‍ക്കും, കുഞ്ഞാലിക്കുട്ടി

ഡല്‍ഹി: പൗരത്വബില്ലിനെ മതേതര കക്ഷികള്‍ ഒന്നിച്ചു നിന്ന് എതിര്‍ക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് പറഞ്ഞാണ് ബില്ലില്‍ ഭേദഗതി കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്ലിനെതിരെ അദ്ദേഹം ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. ഇന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുക. ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെ ലോക്സഭയില്‍ ഹാജരുണ്ടാകണമെന്ന് ബി.ജെ.പി അംഗങ്ങള്‍ക്ക് വിപ്പ്
നല്‍കിയിട്ടുണ്ട്.