ഗുജറാത്തില്‍ 12കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

ഭാവനഗര്‍: ഗുജറാത്തില്‍ 12കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നു പേര്‍ അറസ്റ്റില്‍. മൂവരും ഒരു വര്‍ഷത്തോളമായി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. മാതാവിന്റെ അറിവോടെയാണ് ക്രൂരതയെന്ന് പരാതിയില്‍ പറയുന്നു. മാതാവ് ഇപ്പോള്‍ ഒളിവിലാണ്. പാലിത്താന താലൂക്കിലെ ബുധിയ ഗ്രാമത്തിലാണ് സംഭവം. ശാന്തി ദന്ദുക്കിയ(46), ബാബുഭായ സര്‍തന്‍പര(43), ചന്ദ്രേഷ് സര്‍തന്‍പര(32) എന്നിവരാണ് അറസ്റ്റിലായത്.