കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; 11 സീറ്റുകളില്‍ ബിജെപി മുന്നില്‍

ബംഗളൂരു: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നേറ്റം. 11 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് രണ്ട് മണ്ഡലത്തില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. നിലവില്‍ മുന്നില്‍ നില്‍ക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിമതരാണ്. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പയുടെ അവകാശവാദം. എന്നാല്‍ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പിയ്ക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടില്‍ വരുത്തിയ മാറ്റമാണ് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നത്. ഇരു പാര്‍ട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എങ്കിലും ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും വിജയം
പ്രതീക്ഷിയ്ക്കുന്നുണ്ട്. ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയ 13 പേര്‍ മത്സരത്തിനിറങ്ങിയത് ജനങ്ങള്‍ക്കിടയിലും വലിയ പ്രതിഷേധം ഉണ്ടാക്കായിട്ടുണ്ട്. വോട്ടെടുപ്പ് ദിനത്തില്‍ ഇത് പ്രതിഷേധത്തിന്റെ രൂപത്തില്‍ പ്രകടമായിരുന്നു.