കോഴിക്കോട് യുവാവ് വെടിയേറ്റു മരിച്ചു

കോഴിക്കോട്: വിലങ്ങാട് യുവാവ് വെടിയേറ്റു മരിച്ചു. മണ്ടേപ്പുറം സ്വദേശി റഷീദാണ് (30) മരിച്ചത്. കാട്ടുപന്നികളെ വേട്ടയാടാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നാണ് പോലീസ് പറയുന്നത്. പുള്ളിപ്പാറ വനപ്രദേശത്ത് ശനിയാഴ്ച്ച രാത്രി 11.30 നാണ് സംഭവം. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.