നീതി എന്നാൽ പ്രതികാരമല്ല, അങ്ങനെയായാൽ നീതിയുടെ ഗുണം നഷ്ടപ്പെടും; ചീഫ് ജസ്റ്റിസ്

ഡല്‍ഹി: നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. പ്രതികാരമായാല്‍ നീതിയുടെ ഗുണം നഷ്ടപ്പെടും. നീതി തല്‍ക്ഷണം സംഭവിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ഡെ.

ഹൈദരാബാദില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഹൈദരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ വെടിവച്ചുകൊന്ന പൊലിസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. തെലങ്കാന ഹൈക്കോടതിയിലും ഇന്നലെ സമാനമായ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതു ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞിരിക്കുകയാണ്.