അമേരിക്കയിലെ ഫ്ളോറിഡയില്‍ വെടിവെപ്പ്, മൂന്നുപേര്‍ കൊല്ലപ്പെട്ടു, അക്രമിയെ വെടിവെച്ചുകൊന്നു

ന്യൂയോര്‍ക്ക്: ബുധനാഴ്ച പേള്‍ ഹാര്‍ബറിലുണ്ടായ വെടിവെപ്പിനു പിന്നാലെ അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. സംഭവത്തില്‍ അക്രമി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. ഫേളോറിഡയിലെ
നാവികസേന കേന്ദ്രമായ പെന്‍സകോളയിലെ നാവിക ബേസിലാണ് വെടിവെപ്പുണ്ടായത്. നാവിക
ബേസില്‍ പരിശീലനത്തിലുണ്ടായിരുന്ന മുഹമ്മദ് സയദ് അല്‍ഷമ്റാനി എന്ന സൗദി സൈനികാംഗമാണ് വെടിയുതിര്‍ത്തത്.

ഇയാളെ ഉടന്‍ അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊലപ്പെടുത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഈ ആഴ്ചയില്‍ അമേരിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വെടിവെപ്പാണ് ഇത്. പേള്‍ഹാര്‍ബറിലുണ്ടായിരുന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.