വിവാഹ ചടങ്ങിനിടെ നൃത്തം ചെയ്യുന്നത് നിര്‍ത്തിയ യുവതിയുടെ മുഖത്ത് വെടിവച്ചു

ലഖ്നൗ: വിവാഹ ചടങ്ങിനിടെ പാട്ട് നിലച്ചതിനെ തുടര്‍ന്ന് നൃത്തം നിര്‍ത്തിയ യുവതിയുടെ മുഖത്ത് വെടിവച്ചു. ഉത്തര്‍പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് ഏവരെയും നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഹിന(22) എന്ന യുവതിയെ കാണ്‍പൂരിലെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗ്രാമമുഖ്യനായ സുധീര്‍ സിംഗ് പട്ടേലിന്റെ മകളുടെ കല്യാണത്തിനിടെയാണ് സംഭവമുണ്ടായത്.

വേദിയില്‍ നൃത്തം ചെയ്യുകയായിരുന്നു നര്‍ത്തകികളായ ഹിമയും നൈനയും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് പാട്ട് നിലച്ചപ്പോള്‍ഇരുവരും നൃത്തം ചെയ്യുന്നതും നിര്‍ത്തി. ഇതിനിടെ വേദിക്ക് മുന്‍വശമുണ്ടായിരുന്ന ഗ്രാമതലവന്റെ ഏതാനും ബന്ധുക്കള്‍ തന്നെ ഉച്ചത്തില്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. നൃത്തം ചെയ്തില്ലെങ്കില്‍ വെടിവെക്കും എന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇവര്‍ യുവതികള്‍ക്ക് നേരെ വെടിവച്ചത്.