സര്‍ക്കാര്‍ സഹായം അനുവദിച്ചില്ലെങ്കില്‍ വോഡാഫോണ്‍ ഐഡിയ പൂട്ടേണ്ടിവരുമെന്ന് ചെയര്‍മാന്‍ കുമാര്‍ ബിര്‍ള

ഡല്‍ഹി: കമ്പനി ആവശ്യപ്പെട്ട സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ പൂട്ടേണ്ടി വരുമെന്ന് വോഡാഫോണ്‍ ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള. സര്‍ക്കാരില്‍ നിന്നുള്ള സഹായം ലഭ്യമാകാതെ തന്റെ ഗ്രൂപ്പ് കമ്പനിയില്‍ പണം നിക്ഷേപിക്കില്ല. കമ്പനിയുടെ പ്രശ്നങ്ങളും പ്രതിസന്ധികളും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കൂടി ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.

സര്‍ക്കാരിന്റെ സഹായം കൂടാതെ കമ്പനിയെ രക്ഷപ്പെടുത്താന്‍ മറ്റു വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വൈകുന്തോറും കമ്പനി കൂടുതല്‍ പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു.