ഇടിക്കൂട്ടില്‍ കേരളത്തിന് ആദ്യ സെമി

കണ്ണൂര്‍: ദേശീയ വനിത സീനിയര്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങിയപ്പോള്‍ കേരളത്തിന് ആദ്യ സെമി. 48 കിലോ ഭാരത്തില്‍ അന്‍ജു സാബുവാണ് എതിരാളി ഹരിയാനയുടെ ആരതിയെ തറപ്പറ്റിച്ചത്. മൂന്ന് റൗണ്ട് പൂര്‍ത്തിയാക്കിയ മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ച്ച വച്ചപ്പോള്‍ എതിരില്ലാതെ അഞ്ച് ജഡ്ജികളുടെ അനുകൂല തീരുമാനത്തിലൂടെയാണ് അന്‍ജു സെമിയില്‍ കയറിയത്. കേരളത്തിനായ് മൂന്നു പേര്‍ കൂടി ഇന്ന് ക്വാര്‍ട്ടറില്‍ മത്സരിക്കുന്നുണ്ട്. അന്‍ജു സെമിയില്‍ കയറിയതോടെ കേരളത്തിന് മെഡലുറപ്പായി.