ഉച്ചഭക്ഷണത്തില്‍ ചത്ത എലി; ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

ഉത്തര്‍പ്രദേശ്: സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. പടിഞ്ഞാറന്‍ യു.പിയിലെ മുസാഫിര്‍ നഗറിലെ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ച ഒമ്പത് വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനും ഭക്ഷ്യവിഷബാധ ഏറ്റു.ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന സമിതിക്കെതിരെ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.