താമരശേരി ചുരത്തിലെ സാഹസിക യാത്ര: ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

വയനാട്: താമരശേരി ചുരത്തിന്റെ അഞ്ചാം വളവിലൂടെ കാല്‍ പുറത്തിട്ട് യുവാക്കള്‍ സാഹസികയാത്ര ചെയ്ത സംഭവത്തി്ല്‍ ഡ്രൈവര്‍ സഫീറിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹനവകുപ്പിന്റെ എടപ്പാള്‍ ട്രെയിനിംഗ് സെന്ററില്‍ പോയി മൂന്ന് ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുത്ത ശേഷമാകും ഇനി ലൈസന്‍സ് നല്‍കുക.

വയനാട് ചുരത്തില്‍ കാറിന്റെ ഡിക്കിയടക്കം തുറന്നുവച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സംഭവത്തിലാണ് നടപടി. വാഹനത്തിന്റെ രേഖകളുമായി കോഴിക്കോട് ആര്‍.ടി ഓഫീസില്‍ ഹാജരാകാന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സഫീര്‍ ഇന്നും ആര്‍.ടി.ഒയ്ക്ക് മുമ്പാകെ ഹാജരാകാതിരുന്നതോടെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. സഫീറോടിച്ച സാന്‍ട്രോ കാര്‍ ചേവായൂരില്‍ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.