ട്രാഫിക്ക് ബ്ലോക്കിനെതിരേ ടിപ്പര്‍ ഓര്‍ണേഴ്‌സ് എം.എല്‍.എയ്ക്ക് നിവേദനം നല്‍കി

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുങ്കം ദേശീയപാതയിലെ ഗതാഗത കുരുക്കിനെതിരേ ടിപ്പര്‍ ഓര്‍ണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (TODWA) താമരശ്ശേരി ഏരിയാ മെമ്പര്‍മ്മാര്‍ എം.എല്‍.എ കാരാട്ട് റസാഖിന് നിവേദനം നല്‍കി. വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യവുമായാണ് അസോസിയേഷന്‍ എം.എല്‍.എയെ സമീപിച്ചത്.

ദിനംപ്രതി സ്‌കൂള്‍ സമയത്ത് ടിപ്പര്‍ നിര്‍ത്തിയിടണമെന്നുള്ള ഹൈക്കോടതി ഉത്തരവിനൊപ്പം മണിക്കൂറുകളോളം ഉണ്ടാകുന്ന ഈ ഗതാഗത കുരുക്ക്, ഇന്ധന നഷ്ടവും വന്‍ സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. റോഡ് ടാക്‌സ് ഏറ്റവും കൂടുതല്‍ നല്‍കുന്ന വിഭാഗമെന്ന നിലയില്‍ ഗതാഗത കുരുക്കിന് ഉടനടി പരിഹാരം കാണുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കിയതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.