സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം; ഡി.ജി.പിക്ക് പരാതി നൽകി പായിച്ചിറ നവാസ്

തിരുവനന്തപുരം: സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം, മയക്കുമരുന്ന് കച്ചവടം, ഇതിന്റെ ഉറവിടം എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ തിരുവനന്തപുരം സ്വദേശി നവാസ് പായ്ച്ചിറ സംസ്ഥാന പോലീസ് മേധാവിക്ക് പരാധി നല്‍കി. ലോക്നാഥ് ബഹ്റയെ നേരില്‍ കണ്ടാണ് നവാസ് പരാതി നല്‍കിയത്. ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം സിറ്റി പോലീസ് കമ്മീഷണറോട് ഡി.ജി.പി നിര്‍ദേശിച്ചു.

അന്വേഷണ സംഘത്തിന് മുന്നില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും നവാസ് പറഞ്ഞു. ചെറിയ തട്ടുകടകളില്‍ പോലും വീര്യം കുറഞ്ഞ ലഹരികളായ ശംബുവും, ഹാന്‍സും ഉപയോഗിക്കുന്നവരെയും, അത് വില്‍ക്കുന്നവരെയും പിടിച്ച്  പെരുപ്പിച്ചു കാണിക്കുന്ന കേരളത്തിലെ പോലീസ്, വി.ഐ.പിളുടെ കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നിസ്സാരമായി കാണരുതെന്നും നവാസ് വ്യക്തമാക്കി.

പോണ്ടിച്ചേരി വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നടൻ ഫഹദ് ഫാസില്‍, നടി അമല പോള്‍, നടനും എം.പി-യുമായ സുരേഷ് ഗോപി എന്നിവര്‍ക്കെതിരെ മുമ്പ് പരാതി നല്‍കി നടപടി സ്വീകരിച്ചത് നവാസ് ചൂണ്ടിക്കാട്ടി. ആ പരാതിയുടെ നടപടികളിൽ ഒരു കോടിയോളം രൂപ സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭിച്ചതും നവാസിന്റെ ഇടപെടലിലൂടെയാണ്. ഈ പരാതികളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇപ്പോഴും തുടരുകയാണ്.