സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; കൊച്ചിയില്‍ ഡോക്ടര്‍ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ

കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും എ.ടി.എം തട്ടിപ്പ്. കൊച്ചിയിലെ ഒരു ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം കൊച്ചിയിലാണ് സംഭവം. ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി. 15 മിനിറ്റിന്റെ ഇടവേളകളില്‍ 10 തവണയായി എടിഎം വഴി പണം പിന്‍വലിച്ച് ആണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വ്യാജ എ.ടി.എം കാര്‍ഡ് നിര്‍മിച്ച് ഇദ്ദേഹത്തിന്റെ പിന്‍കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.