നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടരുന്നു; ദിലീപ് ഇന്നും അവധിക്ക് അപേക്ഷിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനരാരംഭിച്ചു. കേസില്‍ പ്രതിയായ ദിലീപ് വിചാരണ നടപടികള്‍ക്കായി ഇന്നും കോടതിയില്‍ ഹാജരായില്ല. കഴിഞ്ഞ ആഴ്ച കേസില്‍ വിചാരണ ആരംഭിക്കുമ്പോള്‍ വിദേശത്തായിരുന്ന നടന്‍ ഇന്നലെ നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

അദ്ദേഹം അഭിഭാഷകന്‍ മുഖേനെ ഇന്ന് അവധിക്ക് അപേക്ഷിച്ചു. സുപ്രീംകോടതി വിധി പ്രകാരം നടിയെ ആക്രമിച്ച ദൃശ്യം പരിശോധിക്കാനുള്ള വിദഗ്ധന്‍ ആരാണെന്ന് കോടതിയെ അറിയിക്കാന്‍ ദിലീപിന് വിചാരണ കോടതി നിര്‍ദ്ദേശം നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യം കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം.