കേന്ദ്രത്തിന് തിരിച്ചടി; കണ്ണൂര്‍ വിമാനത്താവള സി.എ.ജി ഓഡിറ്റിങിന് സ്റ്റേ

കൊച്ചി: കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാലില്‍ സിഎജി ഓഡിറ്റിംഗ് വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നോട്ടിസിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ നോട്ടിസ് ചോദ്യം ചെയ്ത് കിയാല്‍ അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഹര്‍ജിയില്‍ കോടതി പിന്നീട് വിശദമായി വാദം കേള്‍ക്കും.

വിമാനത്താവളം സ്വകാര്യ മേഖലയിലാണെന്നും 35 ശതമാനം ഓഹരി മാത്രമേ കമ്പനിയിൽ സര്‍ക്കാരിനുള്ളു എന്നുമാണ് കിയാലിന്റെ വാദം. അതേസമയം സി.എ.ജി ഓഡിറ്റിങ് ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കിയാല്‍ ഹൈക്കോടതിയെ സമീപിച്ചത്.