പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ല; പുനസംഘടനയിലെ അതൃപ്തി തുറന്നു പറഞ്ഞ് മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനയിലുള്ള അതൃപ്തി തുറന്നു പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആള്‍ക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടത്. ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികള്‍ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായം. എം.പിമാര്‍ക്ക് അവരുടെ മണ്ഡലത്തില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സമയം തികയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.പി.സി.സി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടിക കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. വന്‍തുക ചെലവിട്ട് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് അഴിമതിയാണ്. കേരള ബാങ്ക് പിരിച്ചുവിടണം. സഹകരണ മേഖലയെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.