അഴീക്കലിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു

ഡല്‍ഹി: അഴീക്കലിലെ നിര്‍ദ്ദിഷ്ട കോസ്റ്റ്ഗാര്‍ഡ് അക്കാദമി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു. അക്കാദമിയ്ക്ക് പാരിസ്ഥിക അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പദ്ധതി ഉള്‍പ്പെടുന്ന സ്ഥലം സി.ആര്‍.ഇസഡ് പരിധിയില്‍ വരുന്നതിനാല്‍ നിര്‍മാണങ്ങള്‍ അനുവദനീയമല്ല.

അതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയാണെന്നാണ് പ്രതിരോധമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത്. 2009 ലാണ് അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അക്കാദമി അഴീക്കലില്‍ നിന്നു മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്രപ്രധാനമായ ഈ സ്ഥലത്തുതന്നെ എത്രയും വേഗം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോടും അന്നത്തെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനോടും ആവശ്യപ്പെട്ടിരുന്നു.