രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലേക്ക്; ഷഹലയുടെ വീട് സന്ദര്‍ശിക്കും

ഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി വയനാട്ടിലെത്തുന്നു. ഡിസംബര്‍ നാലിന് രാഹുല്‍ കോഴിക്കോട് എത്തും. ഇടക്കരയിലെ ഇന്ദിരാ ഗാന്ധി സ്മാരക ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം, വണ്ടൂര്‍ ജി.എച്ച്.എസ്.എസലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം, കോടഞ്ചേരി
ഗ്രാമപഞ്ചായത്തിന്റെ പുതിയ പദ്ധതിയുടെ ഉദ്ഘാടനം എന്നിവ അദ്ദേഹം നിര്‍വഹിക്കും.

അഞ്ചാം തീയതി തിരുവമ്പാടി മഹാദേവ ക്ഷേത്രത്തിലെ സാംസ്‌കാരിക സെമിനാറിലും വണ്ടൂരില്‍ നിലമ്പൂര്‍ മണ്ഡല കണ്‍വന്‍ഷനിലും മുക്കത്തു തിരുവമ്പാടി മണ്ഡല കണ്‍വന്‍ഷനിലും പങ്കെടുക്കും. ഡിസംബര്‍ ആറിന്, സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയുടെ വീടും അദ്ദേഹം സന്ദര്‍ശിക്കും. ഷെഹല പഠിച്ച സര്‍വജന എച്ച്.എസ്.എസും രാഹുല്‍ സന്ദര്‍ശിക്കുമെന്നാണ് സൂചന. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ചന്ദ്രഗിരിയില്‍ കല്‍പ്പറ്റ മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ശേഷം ഡിസംബര്‍ എട്ടിനാണ് അദ്ദേഹം തിരിച്ച് ഡല്‍ഹിയ്ക്ക് മടങ്ങുക.