തൃശൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇന്ന് രാവിലെ പത്തുമണിയോടെ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് റോഡിലാണ് സംഭവം. തിരുത്തിപ്പുറം സ്വദേശി പടമാട്ടുമ്മല്‍ ടെറ്റസാണ് മരിച്ചത്.

മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് നിയന്ത്രണം വിട്ട് കാനയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കലിലും ഡ്രൈവറെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിനുള്ളില്‍ നിന്ന് പെട്രോളിന്റെ കുപ്പി കണ്ടെടുത്തിട്ടുണ്ട്.