സ്വാശ്രയ പ്രവേശനം; ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാക്കണം, സുപ്രീംകോടതി

ഡല്‍ഹി: സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിനെതിരെ എം.ഇ.എസ്, മെഡിക്കല്‍ കോളേജ്, പി.കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡി എം വയനാട് എന്നീ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. ഫീസ് ഇളവ് സാമ്പത്തിക അടിസ്ഥാനത്തില്‍ ആവണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ മെറിറ്റ് തന്നെയാണ് അടിസ്ഥാനമാക്കേണ്ടതെന്ന് സംസ്ഥാനസര്‍ക്കാരും കോടതിയില്‍ വാദിച്ചു.