വോഡാഫോണിനു പിന്നാലെ ജിയോയും; വര്‍ധനവ് 40 ശതമാനം വരെ

മുംബൈ: മൊബൈല്‍ ഫോണ്‍ നിരക്ക് വര്‍ധിപ്പിച്ച് ജിയോയും. ഡിസംബര്‍ ആറുമുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഉപയോക്താക്കളുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ട് 40ശതമാനം വരെ മാത്രമേ വര്‍ധനവ് ഉണ്ടാവുകയുള്ളു. പുതിയ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ ഉടന്‍ പ്രഖ്യാപിക്കു
മെന്ന് അറിയിച്ച ജിയോ ഇത് വഴി കൂടുതല്‍ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും അവകാശപ്പെട്ടു.

22 ശതമാനം മുതല്‍ 42 ശതമാനം വരെയാണ് വോഡാഫോണ്‍-ഐഡിയയും, എയര്‍ടെല്ലും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത് ഡിസംബര്‍ മൂന്നോടെയാണ് ഈ നിരക്ക് വര്‍ധന നിലവില്‍ വരിക. വലിയ കടബാധ്യതയില്‍ കുരുങ്ങിയ കമ്പനികള്‍ നിരക്ക് വര്‍ധനയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.