തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും കനത്ത മഴ; മരണം 13 ആയി

ചെന്നൈ: തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മഴ ശക്തമായി തുടരുന്നു. ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മേട്ടുപ്പാളയത്ത് കെട്ടിടം തകര്‍ന്നാണ് ഏഴുപേര്‍ മരിച്ചത്. അതില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പെടുന്നു. തമിഴ്നാട്ടില്‍ ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തൂത്തുക്കുടി, തിരുവള്ളൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം, കടല്ലൂര്‍, എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിലുംപോണ്ടിച്ചേരരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, അണ്ണ സര്‍വ്വകലാശാലകളുടെ ഇന്ന് നടക്കാനിരുന്ന പരീക്ഷയും മാറ്റി. അടുത്ത രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.