നാല് തവണ വൈദികര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ലൂസി കളപ്പുര

കോഴിക്കോട്: വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സന്യാസ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര. സന്യാസ ജീവിതം ആരംഭിച്ച ശേഷം നാലു തവണ വൈദികര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ലൂസി ആരോപിക്കുന്നു. കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തി വൈദികര്‍ ചൂഷണം നടത്തുന്നു, കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ. റോബിന് പല കന്യാസ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു, മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചെന്നും ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചുവെന്നും ലൂസി പുസ്തകത്തില്‍ ആരോപിക്കുന്നു. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജീവിച്ചെന്ന് ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ മഠത്തില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു.