കാറിന്റെ ഡിക്കിയില്‍ ഇരുന്ന് യുവാക്കളുടെ സാഹസിക യാത്ര

വയനാട്: താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. അപകടകരമായ രീതിയില്‍ കാറിന്റെ ഡിക്കിയില്‍ ഇരുന്ന് കാലുകള്‍ പുറത്തേക്കിട്ടാണ് ഇവര്‍ യാത്ര ചെയ്തത്. കാറിന്റെ പുറകില്‍ സഞ്ചരിച്ച വാഹനത്തിലിരുന്നവരാണ് ദൃശ്യങ്ങള്‍
റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

മാവേലിക്കര രജിസ്ട്രേഷനിലുള്ള കാറാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ പുറത്തായതോടെ യുവാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.