മഹാരാഷ്ട്രയില്‍ സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും

മുംബൈ: മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. കോണ്‍ഗ്രസിന്റെ നാനാ പട്ടോള്‍ ആണ് മഹാ വികാസ് അഘാടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. വിദര്‍ഭയിലെ സകോളി മണ്ഡലത്തില്‍ നിന്നാണ് പട്ടോള്‍ നിയമസഭയിലെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വിശ്വാസ വോട്ടെടുപ്പ്. 169 വോട്ടുകളാണ് ത്രകക്ഷി സഖ്യത്തിന് കിട്ടിയത്. പ്രോടേം സ്പീക്കറെ നിയമിച്ചതില്‍ അപാകതയുണ്ടെന്നാരോപിച്ച് ബി.ജെ.പി മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീല്‍ മഹാ വികാസ് അഘാടിക്കെതിരെ രംഗത്തു വന്നിരുന്നു.